ഒളിനേരം
മരണത്തിന്റെ കൊട്ടാരത്തില്‍ കയറി
രാജാവ് വരും വരെ
ജീവിതമെന്ന്
ഒളിച്ചിരിക്കുന്നവരേ
ജനനം എന്നൊന്ന്
ഭൂമിയില്‍ ഇല്ലേയില്ല
ഓരോ പിറവിയും
മരണത്തിന്റെ നടിച്ചിലാണ്
മരണം നട്ടുകായ്ക്കുന്ന
വൃക്ഷമാണ് ഭൂമി
ഒപ്പം നില്ക്കാന്
ഒറ്റപ്രജപോലുമില്ലാത്ത രാജാവേ
നീ തന്നെയാണ് രാജാവ് !
മരണത്തിന്റെ കൊട്ടാരത്തില്‍ കയറി
രാജാവ് വരും വരെ
ജീവിതമെന്ന്
ഒളിച്ചിരിക്കുന്നവരേ
ജനനം എന്നൊന്ന്
ഭൂമിയില്‍ ഇല്ലേയില്ല
ഓരോ പിറവിയും
മരണത്തിന്റെ നടിച്ചിലാണ്
മരണം നട്ടുകായ്ക്കുന്ന
വൃക്ഷമാണ് ഭൂമി
ഒപ്പം നില്ക്കാന്
ഒറ്റപ്രജപോലുമില്ലാത്ത രാജാവേ
നീ തന്നെയാണ് രാജാവ് !