പോക്ക്



പോക്ക് 


മുകളിലോട്ടൊന്നു തുള്ളിച്ച്
തിരിച്ചെടുക്കാതെ
കൊഴിച്ചുകളഞ്ഞു മുറം
എടുത്തുചാടിയിട്ടും
ആഴത്തിലേക്കെടുക്കാതെ
നന്നായി നനയിക്കുകപോലും ചെയ്യാതെ
തിരിച്ചുവിട്ടുസമുദ്രം
ചരുവിൽ കൊണ്ടുപോയി
പെയ്യിച്ച്
കുത്തനെ ഒഴുക്കിക്കളഞ്ഞു കാറ്റ്